
ഷാർജ സഫാരി അഞ്ചാം സീസണ് തുടക്കമായി
ഷാർജ: യുഎഇ യിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായ ഷാർജ സഫാരിയുടെ അഞ്ചാം സീസസണിന് തുടക്കമായി. ആഫ്രിക്കൻ സവന്ന ഇനത്തിൽപെട്ട ആനക്കുട്ടിയും ഇരട്ട മോതിരവാലൻ കുരങ്ങുമാണ് ഈ സീസണിൽ സഫാരിയിലെ പുതിയ അതിഥികൾ. ഷാർജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് സഫാരിയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
ഈ വർഷം രണ്ടാം പാദത്തിൽ ഷാർജ സഫാരിയിൽ 184 പക്ഷികളുടെയും സസ്തനികളുടെയും ജനനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജിറാഫുകൾ, സിംഹങ്ങൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, അപൂർവ പക്ഷികൾ എന്നിവയുൾപ്പെടെ 151 ഇനം ജീവികൾ നിലവിൽ പാർക്കിൽ വസിക്കുന്നുണ്ട്.
എല്ലാ ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം 6 വരെയാണ് സഫാരിയിൽ സന്ദർശകർക്ക് പ്രവേശനം. ഗോൾഡ്, സിൽവർ, ബ്രോൺസ് വിഭാഗങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.