ഷാർജ സെന്‍റ്. മൈക്കിൾ ഇടവകയിൽ കരിസ്മാറ്റിക് കൺവെൻഷൻ ഫെബ്രുവരി മൂന്ന് മുതൽ

ദിവസവും വൈകുന്നേരം 5 മുതൽ 9.30 വരെയായിരിക്കും ശുശ്രൂഷകൾ.
sharjah st. michael parish charismatic convention from february 3rd
ഷാർജ സെന്‍റ്. മൈക്കിൾ ഇടവകയിൽ കരിസ്മാറ്റിക് കൺവെൻഷൻ ഫെബ്രുവരി മൂന്ന് മുതൽ
Updated on

ഷാർജ: ഷാർജ സെന്‍റ്. മൈക്കിൾ ഇടവകയിൽ ഫെബ്രുവരി 3 മുതൽ 6 വരെ കരിസ്മാറ്റിക് കൺവെൻഷൻ നടത്തും. കൃപാസനം ധ്യാനകേന്ദ്രത്തിലെ ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫിന്‍റെ നേതൃത്വത്തിലാണ് കരിസ്മാറ്റിക് കൺവെൻഷൻ നടത്തുന്നത്.

ദിവസവും വൈകുന്നേരം 5 മുതൽ 9.30 വരെയായിരിക്കും ശുശ്രൂഷകൾ. ഇടവകയിലെ മലയാളം സമൂഹത്തിന് വേണ്ടി കരിസ്മാറ്റിക്ക് പ്രാർഥനാ ഗ്രൂപ്പാണ് കൺവെൻഷനായുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

ധ്യാന ദിവസങ്ങളിൽ രോഗികൾക്കും, കുടുംബങ്ങൾക്കും പരീക്ഷ എഴുതുന്ന കുട്ടികൾക്കുമായി പ്രത്യേക പ്രാർഥന ഉണ്ടായിരിക്കും. ഫെബ്രുവരി 3 ന് വൈകിട്ട് ഇടവക വികാരി ഫാ. സബരിമുത്തു കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും.

മലയാളം സമൂഹത്തിന്‍റെ ഡയറക്ടർ ഫാ ജോസ് വട്ടുകുളത്തിൽ, പാരീഷ് കമ്മിറ്റി സെക്രട്ടറി ജിബി ജോർജ്‌, ഷാർജ കാരിസ്‌ കോർഡിനേറ്റർ വത്സ ജോർജ്, അസിസ്റ്റന്‍റ് കോർഡിനേറ്റർ ഫ്ലായ്സൺ, കൺവെൻഷൻ കൺവീനർ ഷോജി ആന്‍റണി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com