ഷാർജ സെന്‍റ്. മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

ജൂൺ 26-ന് കൊടിയേറ്റോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.
Sharjah St. Michael's Catholic Church celebrates Eid al-Fitr

ഷാർജ സെന്‍റ്. മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

Updated on

ഷാർജ:​ ഷാർജ സെന്‍റ്. മൈക്കിൾസ് കത്തോലിക്കാ ദേവാലയത്തിൽ ഭാരതത്തിന്‍റെ അപ്പസ്തോലനായ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ മാർ അലക്സ് തരാമംഗലം തിരുനാൾ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. മുത്തു, സഹവികാരി ഫാ. ജോൺ തുണ്ടിയത്ത്, മലയാള സമൂഹത്തിന്‍റെ ആത്മീയ പിതാവായ ഫാ. ജോസഫ് വട്ടുകുളത്തിൽതുടങ്ങിയവർ ചേർന്ന് ബിഷപ്പിനെ സ്വീകരിച്ചു.

പ്രവാസികളുടെ വിശ്വാസ തീക്ഷണത എന്നും പ്രചോദനമാണെന്നും സ്വന്തം നാടുപേക്ഷിച്ച് എഷ്യയുടെ വിവിധഭാഗങ്ങളിൽ ക്രിസ്തുവിന്‍റെ സന്ദേശം പ്രചരിപ്പിച്ച ​ഒരു പ്രവാസിയായിരുന്ന മാർത്തോമയെന്നും മാർ അലക്സ് തരാമംഗലം വചന സന്ദേശത്തിൽ പറഞ്ഞു. തിരുനാളിന്‍റെ ഭാഗമായി പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയും നടത്തി.

4500-ത്തിലധികം വിശ്വാസികൾ തിരുനാൾ തിരുകർമ്മങ്ങളിൽ പങ്കെടുത്തു. വിശ്വാസികൾക്ക് കഴുന്നെടുക്കാനുള്ള സൗകര്യങ്ങളും, സ്നേഹവിരുന്നും ഒരുക്കിയിരുന്നു.

സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ മലയാളം പാരിഷ് കമ്മിറ്റി, മറ്റ് മലയാളം കമ്മ്യൂണിറ്റികൾ, വിവിധ പ്രാർഥനാ കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ നടത്തിയത്. ജൂൺ 26-ന് കൊടിയേറ്റോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com