ഷാർജ സിറോ മലബാർ സമൂഹത്തിന്‍റെ വാർഷികം 'കൂടാരം 2025' ആഘോഷം

പൊതു സമ്മേളനം ഇടവക വികാരി ഫാ. മുത്തു ഉദ്‌ഘാടനം ചെയ്‌തു.
Sharjah Syro Malabar Community's anniversary 'Kudaram 2025' celebration

ഷാർജ സിറോ മലബാർ സമൂഹത്തിന്‍റെ വാർഷികം 'കൂടാരം 2025' ആഘോഷം

Updated on

ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ സമൂഹത്തിന്‍റെ വാർഷിക ആഘോഷമായ ‘കൂടാരം 2025’അജ്മാനിലെ തുമ്പേ മെഡിസിറ്റി ഗ്രൗണ്ടിൽ ആഘോഷിച്ചു. “കുടുംബവും വിശ്വാസവും ഒത്തുചേരുമ്പോൾ”എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ കുടുംബ യൂണിറ്റുകളുടെ റാലി, കലാപരിപാടികൾ, സംഗീത വിരുന്നുകൾ എന്നിവ അരങ്ങേറി.

പൊതു സമ്മേളനം ഇടവക വികാരി ഫാ. മുത്തു ഉദ്‌ഘാടനം ചെയ്‌തു. ഫാ. ജോൺ ജോസഫ് ഏടാട്ട് പ്രസംഗിച്ചു. സമുദായ സേവനം ചെയ്ത വോളന്‍റിയർമാരെ സമ്മേളനത്തിൽ ആദരിച്ചു. ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ സംഗീത പരിപാടി അവതരിപ്പിച്ചു.

സിറോ മലബാർ കമ്മ്യൂണിറ്റി കോർഡിനേറ്റർ സോജിൻ കെ. ജോൺ, അസിസ്റ്റന്‍റ് കോർഡിനേറ്റർ സിമി ഡെന്നിസ്, എസ്.എം.സി. അജ്മാൻ കോർഡിനേറ്റർ വർഗീസ് ബേബി, സെക്രട്ടറി ബിജു ജോസഫ്, ഫാമിലി യൂണിറ്റ് കോർഡിനേറ്റർ ബിനീഷ് ജോസഫ്, കൺവീനർമാർ അലൻ ജോസ്, ഷെറി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com