ഷാർജയിൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാൻ അവസരം

അപേക്ഷക്ക് 1,000 ദിർഹം ഫീസ്
Sharjah to cancel 10-year-old traffic violations

ഷാർജയിൽ 10 വർഷത്തോളം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാൻ അവസരം

Updated on

ഷാർജ: ഷാർജയിൽയിൽ വാഹനം രജിസ്റ്റർ ചെയ്ത തീയതി മുതൽ 10 വർഷം പഴക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കാൻ അവസരം. ഇതിനുള്ള അപേക്ഷക്ക് 1,000 ദിർഹം ഫീസ് ഈടാക്കും. ചില പ്രത്യേക സാഹചര്യങ്ങളിൽ അപേക്ഷിക്കുന്നവരെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  • വാഹന ഉടമയുടെ മരണത്തിന് തെളിവ് ഹാജരാക്കുന്നവർ

  • വാഹന ഉടമ തുടർച്ചയായി 10 വർഷത്തിൽ കുറയാത്ത കാലയളവിൽ രാജ്യം വിട്ടുപോയതിന്റെ തെളിവ് ഹാജരാക്കുന്നവർ

  • ഉടമ തന്നെ വാഹനം ഉപേക്ഷിച്ച സാഹചര്യം

മേൽ പറഞ്ഞ സാഹചര്യങ്ങളിൽ അപേക്ഷിക്കുന്നവർ നിയമലംഘനങ്ങൾ റദ്ദാക്കുന്നതിന് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ചൊവ്വാഴ്ച രാവിലെ ഷാർജ ഭരണാധികാരിയുടെ ഓഫീസിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഷാർജ ഉപ ഭരണാധികാരിയും എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com