ഷാർജ സിറോ മലബാർ സഭയുടെ കുടുംബ സംഗമം 'കൂടാരം 2024' നടത്തി

അജ്മാൻ തുമ്പേ മെഡിസിറ്റിയിലാണ് ആഘോഷ പരിപാടികൾ നടന്നത്
Sharjah Syro Malabar Sabha organized a family reunion 'Tent 2024'
ഷാർജ സിറോ മലബാർ സഭയുടെ കുടുംബ സംഗമം 'കൂടാരം 2024' നടത്തി
Updated on

ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ സഭ വിശ്വാസികളുടെ വാർഷിക കുടുംബ സംഗമം 'കൂടാരം 2024' എന്ന പേരിൽ നടത്തി. ഷാർജ എസ്എംസിയുടെയും അജ്മാൻ എസ്എംസിഎയുടെയും നേതൃത്വത്തിലാണ് അജ്മാൻ തുമ്പേ മെഡിസിറ്റിയിൽ ആഘോഷ പരിപാടികൾ നടന്നത്. നാലായിരത്തിലധികം അംഗങ്ങൾ പങ്കെടുത്ത സ്നേഹസംഗമം ഷാർജ സെന്‍റ് മൈക്കിൾസ് ഇടവക വികാരി ഫാ. സവരി മുത്തു ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് വട്ടുകുളത്തിൽ അധ്യക്ഷത വഹിച്ചു.

ഷാർജ എസ്എംസി കോർഡിനേറ്റർ സോജിൻ കെ. ജോൺ, അജ്മാൻ എസ്എംസിഎ കോർഡിനേറ്റർ ബേബി വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫാമിലി യൂണിറ്റ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചെണ്ട, ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നൂറിലേറെ ഫാമിലി യൂണിറ്റുകൾ പങ്കെടുത്ത വിശ്വാസപ്രഘോഷണ റാലി നടത്തി.

Sharjah Syro Malabar Sabha organized a family reunion 'Tent 2024'
Sharjah Syro Malabar Sabha organized a family reunion 'Tent 2024'

കോട്ടയം ജില്ലയിലെ കോതനല്ലൂർ ഫൊറോനാ ദേവാലയത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ഷാർജ സിറോ മലബാർ സമൂഹത്തിലെ ഇരട്ടകളുടെ സംഗമം ശ്രദ്ധേയമായി. സിറോ മലബാർ സമൂഹത്തിന്‍റെ യുവജന ഘടകമായ സിറോ മലബാർ യൂത്ത് മൂവ്മെന്‍റിന് കൂടാരം വേദിയിൽ തുടക്കം കുറിച്ചു.

വിശ്വാസ പരിശീലനത്തിൽ മികച്ച സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നുള്ളവർ അവതരിപ്പിച്ച നാടകവും, കലാപരിപാടികളും അരങ്ങേറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com