ഷാർജയിൽ 'ഏർലി ചൈൽഡ്ഹുഡ് സെന്‍ററുകൾ' പ്രഖ്യാപിച്ച് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

മുൻവർഷത്തെ അപേക്ഷിച്ച് അഡ്മിഷനുകളിൽ 18 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Sheikh Dr. Sultan bin Muhammad Al Qasimi announces 'Early Childhood Centres' in Sharjah

ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

Updated on

ഷാർജ: ഷാർജയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പുതിയ വികസന മാതൃകയായി 'ഏർലി ചൈൽഡ്ഹുഡ് സെന്‍ററുകൾ' പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. നഴ്‌സറികളും കിന്‍റർഗാർട്ടനുകളും ഒരൊറ്റ കേന്ദ്രത്തിൽ ഒരുക്കുന്നതാണ് ഈ പദ്ധതി.

'ഡയറക്ട് ലൈൻ' പരിപാടിയിലൂടെ പുതിയ പദ്ധതിയുടെ വിവരങ്ങൾ വ്യക്തമാക്കിയ അദ്ദേഹം, 2026–2027 അക്കാദമിക് വർഷത്തേക്കുള്ള സർക്കാർ നേഴ്‌സറി പ്രവേശന പദ്ധതിക്കും അംഗീകാരം നൽകി. മുൻവർഷത്തെ അപേക്ഷിച്ച് അഡ്മിഷനുകളിൽ 18 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നഴ്‌സറി പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തടസ്സമില്ലാതെ തുടർന്ന് കെജി പഠനം ലഭ്യമാക്കാൻ ഈ സെന്‍ററുകൾ സഹായിക്കും. നിലവിൽ അൽ സുയോഹ്, അൽ റഹ്മാനിയ, അൽ ലുലുഇയ്യ, കൽബ എന്നീ നാല് സെന്‍ററുകളിലായി 200 കുട്ടികൾ കെജി വിഭാഗത്തിൽ പ്രവേശനം നേടിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com