ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം: ചിത്രങ്ങൾ ഏറ്റെടുത്ത് പ്രവാസി സമൂഹം

ഒരു മണിക്കൂറിലേറെ സമയം ഷെയ്ഖ് മുഹമ്മദ് സിലിക്കൺ സെൻട്രൽ മാളിൽ ചെലവഴിച്ചു.
Sheikh Mohammed Bin Rashid Al Maktoum: Agnake and expat community

ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം: ചിത്രങ്ങൾ ഏറ്റെടുത്ത് പ്രവാസി സമൂഹം

Updated on

ദുബായ്: ദുബായ് സിലിക്കൺ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഒരു മണിക്കൂറിലേറെ സമയം ഷെയ്ഖ് മുഹമ്മദ് സിലിക്കൺ സെൻട്രൽ മാളിൽ ചെലവഴിച്ചു.

‍​ഗ്രോസറി, ഹൗസ്ഹോൾഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ​ഗാർമെന്‍റ്സ്, സ്റ്റേഷനറി വിഭാ​ഗങ്ങൾ, റിയോ വിഭാഗം എന്നിവ അദ്ദേഹം സന്ദർശിച്ചു. അപ്രതീക്ഷിതമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അടുത്ത് കാണാനായതിന്‍റെ അമ്പരപ്പിലും ആഹ്ളാദത്തിലുമായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കൾ.

ഭാഗ്യവാന്മാരായ പലർക്കും സെൽഫി എടുക്കാനും ഷെയ്ഖ് മുഹമ്മദിന്‍റെ സന്ദർശന ദൃശ്യങ്ങൾ പകർത്താനുമായി. സുരക്ഷാ ഭടന്മാരുടെ അകമ്പടിയില്ലാതെയാണ് അദേഹം ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ലുലു ജീവനക്കാർക്കും ഈ സന്ദർശനം അവിസ്മരണീയമായ അനുഭവമായി മാറി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com