അജ്മാനിൽ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കമായി

അജ്മാൻ മുനിസിപ്പാലിറ്റി & പ്ലാനിങ് വകുപ്പാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്
Sheikh Zayed Street development project launched in Ajman

അജ്മാനിൽ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കമായി

Updated on

അജ്മാൻ: യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ സംരംഭങ്ങളുടെ ഭാഗമായി, അജ്മാൻ പൊലീസുമായി സഹകരിച്ച്, അൽ ഹീലിയോ പ്രദേശത്ത് നടപ്പാക്കിയ ഷെയ്ഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതിക്ക് തുടക്കമായി.

അജ്മാൻ മുനിസിപ്പാലിറ്റി & പ്ലാനിങ് വകുപ്പാണ് പദ്ധതി ഉദ്‌ഘാടനം ചെയ്തത്. 2.8 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതിക്ക് 63 മില്യൺ ദിർഹമാണ് ചെലവ്.

സംയോജിതവും സുസ്ഥിരവുമായ ഗതാഗത സംവിധാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 'അജ്മാൻ വിഷൻ-2030'ന്‍റെ ലക്ഷ്യങ്ങളുമായി ചേർന്ന് എമിറേറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമാണീ പദ്ധതി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com