യുഎഇ പ്രവാസിയുടെ 'ട്രീബ്യൂട്ട് ബൈ സ്റ്റോറീസി'ന് പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം

10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി ലഭിച്ചത്
Prof. Shobhindran Haritha Award for UAE expatriate's Tribute by Stories

യുഎഇ പ്രവാസിയുടെ 'ട്രീബ്യൂട്ട് ബൈ സ്റ്റോറീസി'ന് പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം

Updated on

ദുബായ്/ കോഴിക്കോട്: പരിസ്ഥിതി പ്രവർത്തന രംഗത്തെ നവാഗതർക്കായി പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. ശോഭീന്ദ്രൻ ഹരിത പുരസ്കാരം പ്രവാസി നേതൃത്വം നൽകുന്ന ട്രീബ്യൂട്ട് ബൈ സ്റ്റോറീസിന് ലഭിച്ചു.കേരള എൻവയോൺമെന്‍റൽ ഫെസ്റ്റിന്‍റെ സമാപന വേദിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തക മേധ പട്കറിൽ നിന്ന് ട്രീബ്യൂട്ട് ബൈ സ്റ്റോറീസ് ഡയറക്ടറും പ്രവാസിയുമായ സഹീർ സ്റ്റോറീസ് പുരസ്‌കാരം ഏറ്റുവാങ്ങി.

10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരമായി ലഭിച്ചത്. കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ.പി. സഹീർ, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഗ്രൂപ്പിന്‍റെ ചെയർമാനാണ്.

അവാർഡ് തുകയായ 10,001 രൂപ, ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾക്കായി തിരികെ സംഭാവനയായി നൽകുന്നതായി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സഹീർ സ്റ്റോറീസ് പ്രഖ്യാപിച്ചു.

കേരളത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പദ്ധതിയാണ് ട്രീബ്യൂട്ട് ബൈ സ്റ്റോറീസ്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് ഈ ഹരിത പദ്ധതി നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

വൃക്ഷത്തൈ നടാൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് വൃക്ഷത്തൈകൾ രജിസ്റ്റർ ചെയ്തവരുടെ അടുക്കൽ എത്തിച്ചു നൽകുകയും നട്ട് കൊടുക്കുകയും ചെയ്യും. പരിപാലിക്കേണ്ട ചുമതല മാത്രമാണ് രജിസ്റ്റർ ചെയ്ത ആൾക്ക് ഉണ്ടാവുക. ഇതിനായി ഓരോ വൃക്ഷത്തൈയുടെയും സംരക്ഷകരായി മൂന്ന് പേർ രജിസ്റ്റർ ചെയ്യണം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com