സിദ് ശ്രീറാം ആദ്യമായി ദുബായിൽ

'സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം' ഷോ ഞായറാഴ്ച കൊക്കക്കോള അറീനയിൽ
Sid Sriram in Dubai for the first time

സിദ് ശ്രീറാം

Updated on: 

ദുബായ്: പ്രശസ്ത ഗായകൻ സിദ് ശ്രീറാം ആദ്യമായി ദുബായിൽ സംഗീത പരിപാടി അവതരിപ്പിക്കുന്നു. 'സിങ് ഇന്ത്യ വിത്ത് സിദ് ശ്രീറാം' എന്ന സംഗീത ഷോ നവംബർ 22 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് കൊക്കക്കോള അറീനയിൽ നടക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായി സിദ് ശ്രീറാം ഗാനങ്ങൾ ആലപിക്കും. ഒരു വേദിയിൽ, ഒരു ശബ്ദത്തിൽ, നാല് ഭാഷകളുടെ സംഗീതമാണ് സിങ് ഇന്ത്യയുടെ പ്രത്യേകതയെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ശ്രീവല്ലി, സമാജവരഗമന, തള്ളി പോഗാതെ, മറുവാർത്തൈ പേസാതെ, ഇങ്കെം ഇങ്കെം ഇങ്കെം കാവാലെ, കലാവതി, പറയുവാൻ, മിന്നൽവള തുടങ്ങി സിദ് ശ്രീറാമിന്‍റെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങൾ പരിപാടിയിൽ ഉണ്ടാകും. ഇതുവരെ ആലപിക്കാത്ത പാട്ടുകളും പ്ലേ ലിസ്റ്റിൽ ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു. പരിപാടികളുടെ ടിക്കറ്റുകൾ പ്ലാറ്റിനംലിസ്റ്റിലും കൊക്കക്കോള അറീന ബോക്സ് ഓഫീസിലും ലഭ്യമാണ്.

ദുബായ് എന്നും പ്രിയപ്പെട്ട ഇടമാണ്. ഇവിടെ എല്ലാ ഭാഷകളിലും നിന്നുള്ള കാണികൾ ഉണ്ട്. സംഗീതത്തിന് ഭാഷയുടെ അതിർവരമ്പുകളില്ല. മലയാളത്തിൽ കെ.എസ്. ചിത്രയും, ഉണ്ണി മേനോനും ആണ് തന്‍റെ പ്രിയപ്പെട്ട ഗായകർ എന്ന് സിദ് പറഞ്ഞു. ഹരിഹരൻ, എം.എസ്. സുബലക്ഷ്മി, പി. സുശീല എന്നിവരാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഗായകർ എന്നും അദ്ദേഹം പറഞ്ഞു. ഓരോ വാക്കും ശരിയായി പാടണം എന്ന് ഗുരുവും സംഗീതജ്ഞയുമായ അമ്മയ്ക്ക് നിർബന്ധമായിരുന്നു. അതുകൊണ്ട് ഓരോ വാക്കും ശരിയായി അർഥം അറിഞ്ഞ് ഉച്ചരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് സിദ് വ്യക്തമാക്കി.