സ്കോട്ട സ്നേഹ സദ്യ 12,13 തീയതികളിൽ

സർ സയ്യദ് കോളേജ് തളിപ്പറമ്പ അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സ്നേഹസദ്യ എന്ന പേരിൽ ആഘോഷ പരിപാടി
സർ സയ്യദ് കോളേജ് തളിപ്പറമ്പ അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സ്നേഹസദ്യ എന്ന പേരിൽ ആഘോഷ പരിപാടി
സ്കോട്ട സ്നേഹ സദ്യ 12,13 തീയതികളിൽ
Updated on

ദുബായ്: സർ സയ്യദ് കോളേജ് തളിപ്പറമ്പ അലുംനി അസോസിയേഷൻ യുഎഇ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി സ്നേഹസദ്യ എന്ന പേരിൽ ആഘോഷ പരിപാടി നടത്തും. ഒക്റ്റോബർ 12, 13 തീയതികളിലായി അജ്‌മാൻ ലക്ഷ്വറി ഫാം ഹൗസിലാണ് പരിപാടി.

ഗൃഹാതുരത്വം നിറഞ്ഞ പഴയ കാല മത്സരങ്ങളും പൂക്കള, വടം വലി,ഹെന്ന, പായസ മത്സരങ്ങളും ഇതോടൊപ്പം നടത്തുന്നതാണ്. ഓണസദ്യയും കലാപരിപാടികളും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇതോടൊപ്പം അക്കാഫ് അസോസിയേഷനും ഹരിതം ബുക്‌സും ചേർന്നൊരുക്കുന്ന എന്‍റെ കലാലയം ശ്രേണിയിലേക്ക് സ്കോട്ട സമാഹരിച്ച ഓർമക്കുറിപ്പുകളുടെ കവർ പ്രകാശനവും നടക്കും. ഈ ഓർമക്കുറിപ്പുകൾ അടുത്ത മാസം നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ‌:

മൻസൂർ സി.പി +971 52 924 9040

മുസ്തഫ കുറ്റിക്കോൽ +971 52 315 2490

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com