Sivagiri
ശിവഗിരി മഹാസമാധി മണ്ഡപംRepresentative image

ശിവഗിരി മഠത്തിലെ പ്രവാസി സംഗമം: ജില്ലാ യോഗങ്ങള്‍ ചേരും

ശിവഗിരി മഠത്തില്‍ സെപ്റ്റംബര്‍ 16, 17 ദിവസങ്ങളിൽ ലോക പ്രവാസി സംഗമം
Published on

ശിവഗിരി: ശിവഗിരി മഠത്തില്‍ സെപ്റ്റംബര്‍ 16, 17 ദിവസങ്ങളിൽ നടക്കുന്ന ലോക പ്രവാസി സംഗമത്തിന്‍റെ മുന്നോടിയായി ശിവഗിരി മഠത്തിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ തല പ്രവാസി സംഗമത്തിന് തുടക്കമാകുന്നു.

നാട്ടിലെത്തിയിട്ടുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നാട്ടിലെത്തിയിട്ടില്ലാത്തവരുടെ കുടുംബാംഗങ്ങള്‍ക്കും യോഗങ്ങളില്‍ സംബന്ധിക്കാം. ജില്ലാതല യോഗങ്ങളില്‍ ശിവഗിരി മഠത്തിലെ സംന്യാസി ശ്രേഷ്ഠരും ഗുരുധര്‍മ പ്രചരണ സഭയുടെ കേന്ദ്ര, ജില്ലാ, മണ്ഡലം യൂണിറ്റ് ഭാരവാഹികളും മാതൃസഭാ പ്രവര്‍ത്തകരും സംബന്ധിക്കും.

ജില്ലകളും തീയതിയും: ജൂലൈ 14 - തിരുവനന്തപുരം, ജൂലൈ 15 - കൊല്ലം, 17 ആലപ്പുഴ, 18 കോട്ടയം, 19 ഇടുക്കി, 20 എറണാകുളം, 21 തൃശൂര്‍, 22 പാലക്കാട്, 23 മലപ്പുറം, 24 കോഴിക്കോട്, 25 കണ്ണൂര്‍, 26 വയനാട്, 27 കാസർഗോഡ്.

logo
Metro Vaartha
www.metrovaartha.com