'സ്മാർട്ട് റെഡ് കാർപെറ്റ്' കോറിഡോറിന് മികച്ച പ്രതികരണം

നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.
'Smart Red Carpet' Corridor receives great response

'സ്മാർട്ട് റെഡ് കാർപെറ്റ്' കോറിഡോറിന് മികച്ച പ്രതികരണം

Updated on

ദുബായ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ അവതരിപ്പിച്ച 'സ്മാർട്ട് റെഡ് കാർപെറ്റ്' കോറിഡോറിന് മികച്ച പ്രതികരണം.

പാസ്‌പോർട്ടോ ബോർഡിങ് പാസോ ഹാജരാക്കാതെ ചുവന്ന പാതയിലൂടെ നടന്ന് നിമിഷങ്ങൾക്കകം യാത്രാ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ഈ നൂതന സംവിധാനം യാത്രക്കാർക്ക് 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

ദുബായിലെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ഈ അത്യാധുനിക പാസഞ്ചർ കോറിഡോർ യാഥാർഥ്യമാക്കിയത്. നിർമിത ബുദ്ധി സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോറാണിത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com