

സ്മിത പ്രമോദിന്‍റെ മൂന്നാമത്തെ പുസ്തകം 'അവളിടങ്ങൾ' വയലാർ ശരത്ചന്ദ്ര വർമ പ്രകാശനം ചെയ്യുന്നു
ഷാർജ: എഴുത്തുകാരിയും സാംസ്‌കാരിക പ്രവർത്തകയും ഇന്‍റീരിയർ ഡിസൈനറുമായ സ്മിത പ്രമോദിന്‍റെ മൂന്നാമത്തെ പുസ്തകം 'അവളിടങ്ങൾ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്ര വർമയാണ് പ്രകാശനം നിർവഹിച്ചത്. ഗീത മോഹൻകുമാർ പുസ്തകം ഏറ്റുവാങ്ങി.
പി.കെ. അനിൽകുമാർ പുസ്തക പരിചയം നടത്തി. ഹാറൂൻ കക്കാട്, രമേഷ് പെരുമ്പിലാവ്, പ്രതാപൻ തായാട്ട്, കെ. രഘുനന്ദനൻ എന്നിവർ സംസാരിച്ചു. ഹരിതം ബുക്സാണ് പ്രസാധകർ.