സോഷ്യൽ മീഡിയ ക്രിക്കറ്റ് ജെനൂബ് ജേതാക്കൾ

Social Media Cricket Genube Winners
സോഷ്യൽ മീഡിയ ക്രിക്കറ്റ് ജെനൂബ് ജേതാക്കൾ
Updated on

ഷാർജ : പ്രവാസ ലോകത്തെ മലയാളി വ്‌ളോഗർമാരുടെ കൂട്ടായ്മയായ സോഷ്യൽ മീഡിയ ഫ്രണ്ട്സിന്‍റെ നേതൃത്വത്തിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെന്‍റിൽ ജെനൂബ് ഫിറ്റ്നസ് ചാമ്പ്യന്മാരായി. ഫൈനലിൽ അസ്ഹറൻസിനെ പരാജയപ്പെടുത്തിയാണ് ജെനൂബ് ഫിറ്റ്നസ് ചാമ്പ്യന്മാരായത്. ജെനൂബിന്‍റെ സൂരജ്മാനാണ് കലാശക്കളിയിലെ താരം.

മികച്ച കളിക്കാരനായി അസ്ഹറൻസിലെ സഫുവാനെയും ബൗളറായി ജെനൂബ് ഫിറ്റ്നസിലെ അഫ്ഷാദിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫി സിനിമാ താരം റിയാസ് ഖാൻ സമ്മാനിച്ചു. ഷഫീൽ കണ്ണൂർ, സഹീർ വിളയിൽ, മുന്ദിർ കൽപ്പകഞ്ചേരി, ഹാഷിം തങ്ങൾ, ഷാഹിദ് മാണിക്കോത്ത്, അസ്ഹർ, റിയാസ് പപ്പൻ, സായി കോട്ടക്കൽ, യൂസുഫ് കാരക്കാട്, നിയാസ് എൻ സെവൻ, അബ്ദുൽ റഹ്മാൻ, സുബൈർ തുടങ്ങിയവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com