യുഎഇ ദേവാലങ്ങളിൽ ഫ്രാൻസിസ് പാപ്പക്ക് വേണ്ടി പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി

2019-ൽ അബുദാബി സന്ദർശിച്ചതിന് നന്ദിയോടെ ഞങ്ങൾ അദ്ദേഹത്തെ ഓർക്കുന്നു, ബിഷപ്പ് പൗലോ മാർട്ടിനെല്ലി കുറിച്ചു.
Special prayers and Mass held for Pope Francis in UAE churches

യുഎഇ ദേവാലങ്ങളിൽ

ഫ്രാൻസിസ് പാപ്പക്ക് വേണ്ടി പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി

Updated on

ദുബായ്: തെക്കേ അറേബ്യ അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയുടെ ആഹ്വാനത്തെ തുടർന്ന് യുഎഇ യിലെ കാതോലിക്കാ ദേവാലയങ്ങളിൽ ഫ്രാൻസിസ് പാപ്പക്ക് വേണ്ടി പ്രത്യേക പ്രാർഥനയും കുർബാനയും നടത്തി.

'തെക്കേ അറേബ്യ അപ്പസ്തോലിക് വികാരിയേറ്റിലെ ദൈവജനം അദ്ദേഹത്തിന്‍റെ മഹത്തായ സേവനത്തിന് നന്ദിയുള്ളവരായിരിക്കും, പ്രത്യേകിച്ച് യുഎഇയിലെ എല്ലാ ജനങ്ങളും ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തിൽ വളരെയധികം ദുഃഖിതരാണ്.

2019-ൽ അബുദാബി സന്ദർശിച്ചതിന് നന്ദിയോടെ ഞങ്ങൾ അദ്ദേഹത്തെ ഓർക്കുന്നു," ബിഷപ്പ് പൗലോ മാർട്ടിനെല്ലി കുറിച്ചു. ദുബായ് സെന്‍റ്. മേരീസ് പള്ളി, ജബൽ അലിയിലെ സെന്‍റ് ഫ്രാൻസിസ് ഓഫ് അസീസി ചർച്ച്, ഷാർജയിലെ സെന്‍റ് മൈക്കിൾസ് ചർച്ച് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടന്ന പതിവ് കുർബാന പാപ്പക്ക് വേണ്ടിയുള്ള ദിവ്യബലിയായി മാറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com