"സ്കോട്ട പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം

സ്കോട്ട അംഗങ്ങളിൽ നിന്ന് പരിരക്ഷ പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തരം കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.
സ്കോട്ട അംഗങ്ങളിൽ  നിന്ന് പരിരക്ഷ പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തരം കുടുംബത്തിന്  അഞ്ച് ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി. sscota general body meeting
"സ്കോട്ട പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം
Updated on
"സ്കോട്ട  പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നിന്ന്
"സ്കോട്ട പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗത്തിൽ നിന്ന്

ദുബായ് : സർസയ്യദ് കോളെജ് യുഎഇ അലുംനി നടപ്പിലാക്കുന്ന "സ്കോട്ട പരിരക്ഷ" പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം ദുബായ് അക്കാഫ് ഓഡിറ്റോറിയത്തിൽ ചേർന്നു. സ്കോട്ട അംഗങ്ങളിൽ നിന്ന് പരിരക്ഷ പദ്ധതിയിൽ ചേർന്നവർക്ക് മരണാനന്തരം കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.

അംഗങ്ങൾക്ക് രോഗ ചികിത്സക്കും, യുഎഇ യിൽ വെച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കുന്നതും പദ്ധതിയുടെ ഭാഗമായി വരും. സ്കോട്ട പ്രസിഡന്‍റ് നാസർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കോട്ട പ്രഥമ പ്രസിഡന്‍റ് കെ.എം. അബ്ബാസ്, പരിരക്ഷ കൺവീനർ സി.പി. ജലീൽ എന്നിവർ പ്രസംഗിച്ചു. ജോ. കൺവീനർ ഷക്കീൽ അഹമ്മദ് പദ്ധതി വിശദീകരിച്ചു. പരിരക്ഷ ട്രഷറർ കെ.ടി. റഫീഖ് സ്വാഗതവും നന്ദിയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com