സ്റ്റീൽ ഫാബ് ജനുവരി 12 മുതൽ ഷാർജയിൽ

33 രാജ്യങ്ങളിൽ നിന്നുള്ള 350ൽ അധികം പ്രദർശകരും അറുന്നൂറോളം പ്രമുഖ ആഗോള ബ്രാൻഡുകളും അണിനിരക്കും
stee fab exhibition jan 12

സ്റ്റീൽ ഫാബ് ജനുവരി 12 മുതൽ ഷാർജയിൽ

Updated on

ഷാർജ: മധ്യപൂർവദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ലോഹവ്യവസായ മേഖലയിലെ ഏറ്റവും വലിയ വാണിജ്യ പരിപാടിയായ ‘സ്റ്റീൽ ഫാബ്’ 21-ാമത് പതിപ്പിന് ഷാർജ എക്സ്പോ സെന്‍റർ സ്റ്റീൽ ഫാബ് ജനുവരി 12 മുതൽ ഷാർജയിൽ വേദിയാകുന്നു. ഈ മാസം 12 മുതൽ 15 വരെ നാലു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിൽ 33 രാജ്യങ്ങളിൽ നിന്നുള്ള 350ൽ അധികം പ്രദർശകരും അറുന്നൂറോളം പ്രമുഖ ആഗോള ബ്രാൻഡുകളും അണിനിരക്കും.

ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന മേള, സ്റ്റീൽ ഫാബ്രിക്കേഷൻ, മെറ്റൽ വർക്കിങ് സാങ്കേതികവിദ്യകളിൽ ലോകോത്തര നിലവാരമുള്ള നിർമാതാക്കളെയും പ്രാദേശിക കമ്പനികളെയും ഒരേ കുടക്കീഴിൽ എത്തിക്കുന്നു.

ഏകദേശം 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കുന്ന പ്രദർശനം വൻകിട ബിസിനസ് കരാറുകൾക്കും അറിവ് പങ്കുവയ്ക്കലിനും വ്യവസായ പങ്കാളിത്തത്തിനും വഴിയൊരുക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശന സമയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com