യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

കടലിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അതിനാൽ കടൽത്തീരത്തേക്ക് പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
strong dust storm expected in uae

യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം

Updated on

ദുബായ്: ശക്തമായ കാറ്റിനെ തുടർന്ന് യുഎഇയിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്നും അതിനാൽ കടൽത്തീരത്തേക്ക് പോകുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് കടലിൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ കാരണമാകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഈ സാഹചര്യം തുടരാൻ സാധ്യതയുള്ളതിനാൽ കടലിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യുഎഇയിൽ പലയിടങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്ക്, വടക്ക് ഭാഗങ്ങളിൽ പകൽ സമയങ്ങളിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com