പാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ച് വില: യുഎഇ യിൽ അടുത്ത വർഷം മുതൽ പുതിയ വില നിർണയ രീതി

യുഎഇയിൽ പഞ്ചസാരയടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്ക് 2017ലാണ് അധിക നികുതി ഏർപ്പെടുത്തിയത്.
Sugar content in drinks: New pricing method in UAE from next year

പാനീയങ്ങളിലെ പഞ്ചസാരയുടെ അളവനുസരിച്ച് വില: യുഎഇ യിൽ അടുത്ത വർഷം മുതൽ പുതിയ വില നിർണയ രീതി

Updated on

ദുബായ്: പാനീയങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവനുസരിച്ച് അവയുടെ വില നിർണയിക്കുന്ന രീതി യുഎഇ യിൽ അടുത്ത വർഷം മുതൽ നിലവിൽ വരും. പൊതുജനാരോഗ്യം സംരക്ഷിക്കാനും, ഉയർന്ന അളവിൽ പഞ്ചസാരയടങ്ങിയ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും, പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമാതാക്കളെ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പുതിയ തീരുമാനമെന്ന് യുഎഇ ധന മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നികുതി നിയമങ്ങളിലെ പുതിയ ഭേദഗതി പ്രകാരം, രാജ്യത്തെ പാനീയങ്ങൾക്ക് അടുത്ത വർഷം മുതൽ 100 മില്ലിയിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. പഞ്ചസാരയുടെ അളവ് കൂടുന്തോറും നികുതി വർധിക്കും.

യുഎഇയിൽ പഞ്ചസാരയടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകൾക്ക് 2017ലാണ് അധിക നികുതി ഏർപ്പെടുത്തിയത്. ഈ നീക്കം വലിയ വിജയമായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com