വേനൽക്കാലം അവസാനിക്കുന്നു: യുഎഇയുടെ മാനത്ത് സുഹൈൽ നക്ഷത്രം

92 ദിവസം നീണ്ടുനിൽക്കുന്ന തണുപ്പ് കാലം ഒക്റ്റോബർ മൂന്നിന് ആരംഭിക്കുമെന്നാണ് പ്രവചനം.
Summer is coming to an end: Suhail star in the UAE's honor

വേനൽ കാലം അവസാനിക്കുന്നു: യുഎഇയുടെ മാനത്ത് സുഹൈൽ നക്ഷത്രം

Updated on

ദുബായ്: തണുപ്പ് കാലം എത്തുന്നതിന്‍റെ സൂചന നൽകി യുഎഇയുടെ മാനത്ത് സുഹൈൽ നക്ഷത്രം ഉദിച്ചുയർന്നു. 91 ദിവസം നീണ്ട വേനൽക്കാലത്തിന് ഇതോടെ അവസാനമായെന്നും റിപോർട്ട് പറയുന്നു. 'സുഹൈൽ ഉദിച്ചാൽ രാത്രി തണുക്കും' എന്നാണ് അറബ് ചൊല്ല്. ഉടൻ തന്നെ താപനില കുറയില്ലെങ്കിലും തണുപ്പുകാലം തുടങ്ങുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.

92 ദിവസം നീണ്ടുനിൽക്കുന്ന തണുപ്പ് കാലം ഒക്റ്റോബർ മൂന്നിന് ആരംഭിക്കുമെന്നാണ് പ്രവചനം. സെപ്റ്റംബർ 16 മുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 11 മുതൽ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും.

നവംബർ 24-നകം താപനില ഗണ്യമായി കുറഞ്ഞ് ശൈത്യകാലത്തിന് പൂർണമായി തുടക്കമാകും. ഡിസംബർ 7-ന് ശൈത്യകാലം ആരംഭിക്കും. ജനുവരി 2-ആയിരിക്കും ഈ സീസണിലെ ഏറ്റവും തണുപ്പുള്ള ദിവസം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com