യുഎഇയിൽ വ്യാഴാഴ്ച വേനൽ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കി.മീ വരെ ആവാമെന്നും എൻ.സി.എം വ്യക്തമാക്കി.
Summer rain alert in UAE

യുഎഇയിൽ വ്യാഴാഴ്ച വേനൽ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്

Updated on

ദുബായ്: യുഇയിൽ അസ്ഥിര വേനൽ കാലാവസ്ഥ തുടരുമെന്നും വ്യാഴാഴ്ച രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.യുഎഇയിൽ ചില ഭാഗങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമാകും. ചില തീര-ഉൾപ്രദേശങ്ങളിൽ രാത്രിയിലും, വെള്ളിയാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയാകും. പടിഞ്ഞാറു ദിശയിൽ മൂടൽമഞ്ഞ് രൂപപ്പെടാനിടയുണ്ട്.

തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് വരെ ദിശകളിൽ പകൽ മണിക്കൂറിൽ 10 മുതൽ 25 കി.മീ വരെ വേഗത്തിൽ കാറ്റ് വീശുകയും പൊടിപടലങ്ങൾ ഉയരുകയും ചെയ്യും. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കി.മീ വരെ ആവാമെന്നും എൻ.സി.എം വ്യക്തമാക്കി.

അൽ ഐനിലെ സ്വൈഹാനിൽ താപനില 48° സെൽഷ്യസ് വരെ എത്തുമെന്ന് അറിയിപ്പിൽ പറയുന്നു. അബൂദബിയിൽ പരമാവധി താപനില 43° സെൽഷ്യസും, കുറഞ്ഞത് 31° സെൽഷ്യസുമായിരിക്കും. ദുബൈയിൽ താപനില 32°-42° സെൽഷ്യസ് എന്ന നിലയിലാകും. ഷാർജ: 33°-42° സെൽഷ്യസായിരിക്കും ഊഷ്മാവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com