
ശസ്ത്രക്രിയാ പിഴവ്: രോഗിക്ക് അര ലക്ഷം ദിർഹം നഷ്ട പരിഹാരം നൽകാൻ ഉത്തരവ്
അബുദാബി: ശസ്ത്രക്രിയാ പിഴവ് വരുത്തിയ ഡോക്റ്ററും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് രോഗിക്ക് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബുദാബി സിവില്‍ ഫാമിലി കോടതി ഉത്തരവിട്ടു.
സ്‌പൈനല്‍ ഫ്യൂഷന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ രോഗിയാണ് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരവും ഈ തുകയുടെ 12 ശതമാനം വാര്‍ഷിക പലിശയും നൽകണമെന്നാവശ്യപ്പെട്ട് ആശുപത്രിക്കും ഡോക്റ്റര്‍ക്കുമെതിരേ കോടതിയിൽ പരാതി നൽകിയത്.
ആദ്യ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് രോഗിക്ക് മറ്റൊരു ശസ്ത്രക്രിയയ്ക്കു കൂടി നടത്തേണ്ടി വന്നു. മെഡിക്കല്‍ ലയബിലിറ്റി സുപ്രിംകൗണ്‍സില്‍ നടത്തിയ പരിശോധനയില്‍ ശസ്ത്രക്രിയാ പിഴവ് സംഭവിച്ചിരുന്നുവെന്നും ഇതിന് ഡോക്റ്ററും ആശുപത്രിയും ഒരേപോലെ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് പരാതിക്കാരന് അമ്പതിനായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.