

ഹാന്‍റാ വൈറസ്: നേരിടാൻ സജ്ജമെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം
ദുബായ്: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഹാന്‍റാ വൈറസ് റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ, ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പടരാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ എൻട്രി പോയിന്‍റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പകർച്ചവ്യാധികളെ നേരത്തെ തിരിച്ചറിയാനുള്ള അത്യാധുനിക സംവിധാനങ്ങൾ യുഎഇയിൽ സജ്ജമാണ്.
വൈറസ് ബാധ സംശയിക്കുന്നവരെ ചികിത്സിക്കാനാവശ്യമായ പ്രത്യേക ഐസൊലേഷൻ വാർഡുകളും മെഡിക്കൽ സൗകര്യങ്ങളും എല്ലാ പ്രധാന ആശുപത്രികളിലും ഉറപ്പുവരുത്തിയിട്ടുണ്ട്.