ഒരേ സമയം മൂന്ന് മലയാള സിനിമകളുടെ പ്രഖ്യാപനവുമായി തമിഴ് നിർമാതാവ് കണ്ണൻ രവി

സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും
Tamil producer Kannan Ravi announces three Malayalam films

മൂന്ന് മലയാള സിനിമകളുടെ പ്രഖ്യാപനവുമായി തമിഴ് നിർമാതാവ് കണ്ണൻ രവി

Updated on

ദുബായ്: ഒരേ സമയം മൂന്ന് മലയാള സിനിമകളുടെ പ്രഖ്യാപനം നടത്തി ദുബായിലെ പ്രമുഖ സംരംഭകനും വ്യവസായിയും തമിഴ് ചലച്ചിത്ര നിർമാതാവുമായ കണ്ണൻ രവി. മൂന്ന് മലയാള സിനിമകളുടെ ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കുമെന്നും കണ്ണന്‍ രവി അറിയിച്ചു.

തമിഴ് ചിത്രമായ തലൈവര്‍ തമ്പി തലൈമയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

തമിഴ് സൂപ്പർ താരം സത്യരാജിന്‍റെ മകൻ സിബിൻ രാജ്, നടൻ കൈലാഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൂന്ന് സിനിമകളിലും തമിഴ്, കന്നഡ, മലയാളി താരങ്ങൾ അഭിനയിക്കും. ഒരു സിനിമയിൽ സുരേഷ് ഗോപി നായകനാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com