ആർ. ഷഹ്‌നയുടെ കഥാസമാഹാരത്തിന്‍റെ തമിഴ് വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

പ്രഭാഷകനും എഴുത്തുകാരനുമായ അനിൽ കുമാർ പി .കെ. തമിഴ് എഴുത്തുകാരി ജസീല ബാനുവിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്
The Tamil translation of R. Shahna's collection of stories was released at the Sharjah International Book Festival
ആർ. ഷഹ്‌നയുടെ കഥാസമാഹാരത്തിന്‍റെ തമിഴ് വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു
Updated on

ഷാർജ: കഥാകൃത്തും അഭിനേത്രിയുമായ ആർ .ഷഹ്‌നയുടെ പതിച്ചി എന്ന കഥാ സമാഹാരത്തിന്‍റെ തമിഴ് വിവർത്തനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. താതി എന്ന തമിഴ് ശീർഷകത്തിലുള്ള പുസ്തകം പ്രമുഖ പരിഭാഷകൻ ചിദംബരം രവിചന്ദ്രൻ ആണ് തമിഴിലേക്ക് വിവർത്തനം ചെയ്തത്.

പ്രഭാഷകനും എഴുത്തുകാരനുമായ അനിൽ കുമാർ പി .കെ. തമിഴ് എഴുത്തുകാരി ജസീല ബാനുവിന് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ബാലാജി ഭാസ്കരൻ പുസ്തക പരിചയം നടത്തി. ലക്ഷ്മി പ്രിയ, തെരിസൈ ശിവ, വെള്ളിയോടൻ, ഫൗസിയ കളപ്പാട്ട്, പ്രവീൺ പാലക്കീൽ, രമ മലർ, അബ്ദുൽ ഫായിസ്, ഫാസിൽ മുസ്തഫ, തുടങ്ങിയവർ പ്രസംഗിച്ചു. ആർ. ഷഹ്‌ന മറുപടി പ്രസംഗം നടത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com