

ടേസ്റ്റി ഫുഡ് പ്രമോഷൻ കാമ്പെയ്ൻ: മെഗാ സമ്മാനം ഇന്ത്യൻ പ്രവാസിക്ക്
ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ ടേസ്റ്റി ഫുഡ് യു എ ഇ യിൽ സംഘടിപ്പിച്ച ദേശിയ പ്രമോഷന്‍റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിൽ ഗുജറാത്ത് സ്വദേശിയായ കേതൻ കുമാറിന് മെഗാ സമ്മാനമായ ജാക് ജെ എസ് 6 കാർ സമ്മാനമായി ലഭിച്ചു. ദുബായിലെ സെവൻ സീസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ റേഡിയോ അവതാരകനും നടനുമായ മിഥുൻ രമേശ് വിജയിയെ പ്രഖ്യാപിച്ചു.
രണ്ടാം സമ്മാനമായി നറുക്കെടുപ്പിലൂടെ പത്ത് പേർക്ക് ഒരു വർഷത്തേക്കുള്ള ഗ്രോസറിയും നൽകും. അന്തർദേശീയ ട്രിപ്പ് പാക്കജുകളും ആകർഷകമായ മറ്റു സമ്മാനങ്ങളും പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ പ്രതിവാര നറുക്കെടുപ്പിലൂടെ ടേസ്റ്റി ഫുഡ് നേരത്തെ വിതരണം ചെയ്തിരുന്നു. ഒക്ടോബർ 8 മുതൽ ഡിസംബർ 6 വരെ നീണ്ടു നിന്ന ദേശീയ പ്രൊമോഷന്‍റെ ഭാഗമായിട്ടാണ് ടേസ്റ്റി ഫുഡ് സമ്മാനങ്ങൾ നൽകിയത്. ദുബായ് സർക്കാരിന്‍റെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടത്തിയത്.
ടേസ്റ്റി ഫുഡ് മാനേജിങ് ഡയറക്ടർ മജീദ് പുല്ലഞ്ചേരി ,സിഇഒ ഷാജി ബലയമ്പത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ടേസ്റ്റി ഫുഡ് എന്ന കേരളീയ തനിമയുള്ള ബ്രാൻഡിനെ ലോക നിലവാരത്തിൽ ഉയർത്തിയ ഉപഭോക്താക്കൾക്കുള്ള സമർപ്പണമാണ് സമ്മാനങ്ങളെന്ന് സി ഇ ഒ ഷാജി ബലയമ്പത്ത് പറഞ്ഞു.
മറ്റ് ജി സി സി രാജ്യങ്ങളിലേക്കും യു കെ യിലേക്കും ടേസ്റ്റി ഫുഡിന്‍റെ സാന്നിധ്യം വിപുലീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.