ജാഗ്രത! യുഎഇയിൽ താപനില ഉയരുന്നു

ശനിയാഴ്ച പകൽ സമയത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും മുന്നറിയിപ്പ്
temperatures rising in the UAE

ജാഗ്രത! യുഎഇയിൽ താപനില ഉയരുന്നു

file image

Updated on

ദുബായ്: യുഎഇയിലെ താപനില ഉയരുന്നു. വ്യാഴാഴ്ച (April 03) രാജ്യത്തുടനീളം ആകാശം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് ദേശിയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് പ്രകാരം ഉയർന്ന താപനില 34°C നും 39°C ഇടയിലും കുറഞ്ഞ താപനില 19°C നും 24°C നു ഇടയിലുമായിരിക്കും. മണിക്കൂറിൽ 30 കി.മീ. വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കൂടാതെ, ശനിയാഴ്ച പകൽ സമയത്ത് പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 40 കി.മീ. വരെ ഉയരുമെന്നും എൻസിഎം വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com