'താളമേളം' പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം

അധ്യാപകൻ ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു
thalamelam praveshanolsavam

'താളമേളം' പഠനകേന്ദ്രത്തിന്‍റെ പ്രവേശനോത്സവം

Updated on

ദുബായ്: മലയാളം മിഷൻ ദുബായ് ചാപ്റ്ററിന്‍റെ 107 മത് പഠന കേന്ദ്രം "താളമേള' ത്തിന്‍റെ പ്രവേശനോത്സവം കലാസംവിധായകൻ നിസാർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്‍റ് അംബു സതീഷ് അധ്യക്ഷയായിരുന്നു. സെക്രട്ടറി ദിലീപ് സി എൻഎൻ, അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, അധ്യാപിക രമോള, പഠന കേന്ദ്രത്തിന്‍റെ കോർഡിനേറ്റർമാരായ മുഹമ്മദ്‌ സഞ്ജു, സഞ്ജീവ് പിള്ള, പ്രിയ പ്രതീഷ്, രമ്യ റിനോജ് നിയുക്ത അധ്യാപകരായ ദീപ പ്രശാന്ത് നായർ, റീന ഹരീഷ് എന്നിവർ പ്രസംഗിച്ചു.

അധ്യാപകൻ ബാബുരാജ് ഉറവ് ആദ്യ ക്ലാസ് നയിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുസൃതികൂട്ടം പഠനകേന്ദ്രത്തിലെ അധ്യാപിക നഈമ യെ പൊന്നാടയണിയിച്ച് ആദരിച്ചു.അൽ നഹ്ദ മേഖലാ കോഡിനേറ്റർ ബിജുനാഥ് സ്വാഗതവും ജോയിന്‍റ് കൺവീനർ നജീബ് അമ്പലപ്പുഴ നന്ദിയും പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com