കുടുംബ ബിസിനസുകളുടെ ഭാവി: 'സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്' സംഘടിപ്പിച്ച് ഐപിഎ

നടി ഭാവന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
The future of family businesses: IPA organizes 'Secure the Legacy of Business'

കുടുംബ ബിസിനസുകളുടെ ഭാവി: 'സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്' സംഘടിപ്പിച്ച് ഐപിഎ

Updated on

ദുബായ്: കുടുംബ ബിസിനസുകളുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് ഇന്‍റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ ദുബായിൽ 'സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. നടി ഭാവന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

ഐപിഎയുടെ വനിതാ കൂട്ടായ്മയായ ഫെമ്മെ ഫോഴ്‌സിന്‍റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. വീണാസ് കറിവേൾഡ് സ്ഥാപക വീണാ ജാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐപിഎ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷത വഹിച്ചു. രാജ്യാന്തര പാരാബാഡ്മിന്‍റൺ താരവും മലയാളിയുമായ ആൽഫിയ ജെയിംസിനെ ചടങ്ങിൽ ആദരിച്ചു.

നടി ഭാവനയുമായി നടത്തിയ സംവാദത്തിന് ഫെമ്മെ ഫോഴ്‌സ് അംഗങ്ങളായ ക്ഷമ നദീർ, ഫാത്തിമ സഫർ, സഫറിൻ നൂർ എന്നിവർ നേതൃത്വം നൽകി. ‌

ഐപിഎ വൈസ് ചെയർമാൻ അയൂബ് കല്ലട, അഡ്വ. അജ്മൽ ഖാൻ നടക്കൽ, സി.എ. ശ്രീജിത്ത് കുനിയൽ, വിജയ മാധവൻ എന്നിവർ പ്രസംഗിച്ചു. ഐപിഎ കൺവീനർ യൂനുസ് തണൽ സ്വാഗതവും ബിബി ജോൺ നന്ദിയും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com