
ജിസിസിയിലെ ഏറ്റവും വലിയ ലോട്ട് സ്റ്റോർ അൽ ഐനിൽ തുറന്നു
അൽ ഐൻ: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുന്ന ലുലുവിന്‍റെ ജിസിസിയിലെ ഏറ്റവും വലിയ ലോട്ട് സ്റ്റോർ അൽ ഐൻ അൽ ഫൊവ മാളിൽ തുറന്നു. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്‌ർ എം.എ. അഷറഫ് അലിയുടെ സാന്നിധ്യത്തിൽ ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഡോ. ഷെയ്ഖ് സലേം ബിൻ റക്കാദ് അൽ അമേരി അൽ ഐനിലെ പുതിയ ലോട്ടിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജിസിസിയിലെ 17-ാമത്തേതും യുഎഇയിലെ 7 -ാമത്തേയും ലോട്ടാണ് അൽ ഐനിലേത്. 5300 ചതുരശ്ര അടിയിലുള്ള ലോട്ടിൽ ഭൂരിഭാഗം ഉത്പന്നങ്ങൾക്കും 19 ദിർഹത്തിൽ താഴെയാണ് വില. വീട്ടുപകരണങ്ങൾ, കിച്ചൻ വെയർ, ഫാഷൻ ഉത്പന്നങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്.
ഉപഭോക്താകളുടെ വാല്യു ഷോപ്പിങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നത്. 2050 ആകുമ്പോഴേക്കും 50 ലോട്ട് സ്റ്റോറുകൾ എന്നതാണ് ലക്ഷ്യം.
ലുലു ബയിങ് ഡയറക്റ്റർ മുജീബ് റഹ്മാൻ, അൽ ഐൻ റീജിയണൽ ഡയറക്റ്റർ ഷാജി ജമാലുദ്ദീൻ, ലുലു അബുദാബി ആൻഡ് അൽ ദഫ്ര റീജിയൺ ഡയറക്റ്റർ അബൂബക്കർ തുടങ്ങിയവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.