ഈ വർഷം ആദ്യപകുതിയിൽ യുഎഇ നാഷണൽ ആംബുലൻസ് നടത്തിയത് അര ലക്ഷത്തോളം അടിയന്തര ദൗത്യങ്ങൾ

998 എന്ന അടിയന്തര നമ്പർ വഴി 24 മണിക്കൂറും നാഷണൽ ആംബുലൻസ് സേവനങ്ങൾ ലഭ്യമാണെന്ന് നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.
The UAE National Ambulance carried out nearly half a million emergency missions in the first half of this year

ഈ വർഷം ആദ്യപകുതിയിൽ യുഎഇ നാഷണൽ ആംബുലൻസ് നടത്തിയത് അര ലക്ഷത്തോളം അടിയന്തര ദൗത്യങ്ങൾ

Updated on

അബുദാബി: 2025 വർഷത്തെ ആദ്യ പകുതിയിൽ യുഎഇ നാഷണൽ ആംബുലൻസ് 47,000 ത്തിലധികം അടിയന്തര ദൗത്യങ്ങൾ പൂർത്തിയാക്കിയതായി നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു. ഇതിൽ ഗതാഗത അപകടങ്ങൾ, മെഡിക്കൽ അത്യാഹിതങ്ങൾ,മറ്റ് അപകടങ്ങൾ എന്നിവ ഉൾപ്പെടുന്നു.

19,400-ലധികം വ്യക്തികൾക്ക് സംഭവ സ്ഥലത്ത് തന്നെ അടിയന്തര പരിചരണം നൽകിയപ്പൊൾ, 27,800-ലധികം പേരെ പ്രത്യേക ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപൊയി.

സാമൂഹ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ദേശിയ അടിയന്തര പ്രതികരണ സംവിധാനത്തിന്‍റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് നാഷണൽ ഗാർഡ് കമാൻഡ് അധികൃതർ വ്യക്തമാക്കി.

998 എന്ന അടിയന്തര നമ്പർ വഴി 24 മണിക്കൂറും നാഷണൽ ആംബുലൻസ് സേവനങ്ങൾ ലഭ്യമാണെന്ന് നാഷണൽ ഗാർഡ് കമാൻഡ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com