മോഷണം: എത്യോപ്യൻ സ്വദേശികൾക്ക് തടവും നാടുകടത്തലും
Pravasi
മോഷണം: എത്യോപ്യൻ സ്വദേശികൾക്ക് തടവും നാടുകടത്തലും
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും.
അബുദാബി: അൽ ഐനിൽ തൊഴിലുടമയുടെ വീട്ടിൽ മോഷണങ്ങൾ നടത്തിയ കേസിൽ ഇത്യോപ്യൻ യുവതിക്കും കാമുകനും അൽ ഐൻ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇരുവരെയും നാടുകടത്തും. ഇരുവരും ചേർന്ന് വിലപിടിപ്പുള്ള വസ്തുക്കളും 5,000 ദിർഹം ഉൾപ്പെടെയുള്ള പണവും മോഷ്ടിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.
കാമുകൻ നാല് തവണ വീട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും കണ്ടെത്തി. കഴിഞ്ഞ മേയ് 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.