This year's Shoheef season announced: First match in Ras Al Khaimah

ഈ വർഷത്തെ ഷൊഹീഫ് സീസൺ പ്രഖ്യാപിച്ചു: ആദ്യ മത്സരം റാസൽഖൈമയിൽ

ഈ വർഷത്തെ ഷൊഹീഫ് സീസൺ പ്രഖ്യാപിച്ചു: ആദ്യ മത്സരം റാസൽഖൈമയിൽ

യുഎഇയിൽ നിന്നും വിദേശത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.
Published on

ദുബായ്: യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷൻ 2025ലെ ഷൊഹീഫ് സീസൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ മത്സരം ഈ മാസം 20, 21 തീയതികളിൽ റാസൽഖൈമയിൽ നടക്കും.

റാസൽഖൈമ മറൈൻ സ്പോർട്സ് ക്ലബ്, ഷാർജ ഇന്‍റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് ഉദ്ഘാടന മത്സരം സംഘടിപ്പിക്കുന്നത്. യുഎഇയിൽ നിന്നും വിദേശത്തുനിന്നുമുള്ള മത്സരാർഥികൾ പങ്കെടുക്കുമെന്ന് ഫെഡറേഷൻ അറിയിച്ചു.

പരമ്പരാഗതമായ കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയുടെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുകയും ഗൾഫ് മേഖലയിലെ പരമ്പരാഗത മറൈൻ സ്പോർട്സ് കേന്ദ്രമായി യുഎഇ യെ മാറ്റുകയും ചെയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

logo
Metro Vaartha
www.metrovaartha.com