
തൃശൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരിച്ചു
റാസൽഖൈമ: തൃശൂർ വടക്കേക്കാട് സിദ്ദീഖ് പള്ളിക്ക് സമീപം താമസിക്കുന്ന അലി റുബാസ് (45) റാസൽഖൈമയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റാസൽഖൈമയിൽ ഒരു ഗ്രോസറിയിൽ ജോലി ചെയ്തു വരികയായിരുന്നു.
തറയിൽ അബ്ദുവിന്‍റെയും ആച്ചു മോളുടെയും മകനാണ്. ഭാര്യ: നസീമ. മക്കൾ: ഫാഹിദ്, മുഹമ്മദ് ഹാദി. റാസൽഖൈമ കെഎംസിസി റെസ്ക്യൂ വിങ് കൺവീനറും എസ്കെഎസ്എസ്എഫ് റാക് ട്രഷററുമായ ഫൈസൽ പുറത്തൂരിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.