
സന്തോഷ് കുമാർ
ദോഹ: തൃശൂർ ചേർപ്പ് സ്വദേശിയും ബംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ വെള്ളന്നൂർ സന്തോഷ് കുമാർ (52) ഖത്തറിലെ അൽ ഖോറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പിതാവ്: ഭാസ്‌കർ. മാതാവ്: പത്മിനി. ഭാര്യ: ജയന്തി ബാലകൃഷ്ണൻ.