യുഎഇയിലെ ഏറ്റവും ജനപ്രിയ ആപ്പ് ടിക് ടോക്: രണ്ടാം സ്ഥാനത്ത് ടെലിഗ്രാം, ഷോപ്പിങ്ങ് അപ്പുകളിൽ തെമു മുന്നിൽ

സോഷ്യൽ മീഡിയ ആപ്പുകളിൽ, കഴിഞ്ഞ വർഷം യുഎഇയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും ടിക് ടോക്കാണ്
TikTok is the most popular app in the UAE
യുഎഇയിലെ ഏറ്റവും ജനപ്രിയ ആപ്പ് ടിക് ടോക്
Updated on

ദുബായ്: 2024-ൽ യുഎഇ യിലെ ഏറ്റവും ജനപ്രിയമായ ആപ്പ് എന്ന ബഹുമതി സ്വന്തമാക്കി ടിക് ടോക്. സെൻസർ ടവറിന്‍റെ സ്റ്റേറ്റ് ഓഫ് മൊബൈൽ 2025 റിപ്പോർട്ട് അനുസരിച്ച് യുഎഇയിലെ 11.2 ദശലക്ഷം നിവാസികൾ പോയ വർഷം 7.63 ബില്യൺ മണിക്കൂർ ടിക്ക് ടോക്കിൽ ചെലവഴിച്ചുവെന്നാണ് കണക്ക്. പ്രതിദിന ഉപയോഗം ശരാശരി 2 മണിക്കൂറാണ്.

യുഎഇയിലെ രണ്ടാമത്തെ ജനപ്രിയ ആപ്ലിക്കേഷനായി തെരഞ്ഞെടുക്കപ്പെട്ടത് ദുബായ് ആസ്ഥാനമായുള്ള ടെലിഗ്രാം ആണ്. പ്രതിദിനം ശരാശരി ഒരു മണിക്കൂർ ഇത് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്. വാട്ട്‌സ്ആപ്പ് ബിസിനസ്, എംഎക്‌സ് പ്ലെയർ, ഫോൺ ബൈ ഗൂഗിൾ, ഗൂഗിൾ മാപ്‌സ്, പ്ലേ ഇറ്റ് , ജിമെയിൽ എന്നിവയാണ് മറ്റ് ജനപ്രിയ ആപ്പുകൾ.

യുഎഇ നിവാസികൾഎ ഐ ചാറ്റ്‌ബോട്ടുകൾ, സോഫ്റ്റ്‌വെയർ, മറ്റ് യൂട്ടിലിറ്റികൾ, മീഡിയ, വിനോദം, ഷോപ്പിംഗിനായുള്ള ബ്രൗസിംഗ് എന്നിവയിൽ അധിഷിതമായ സോഷ്യൽ മീഡിയ ആപ്പുകളിലും പ്ലാറ്റ്‌ഫോമുകളിലുമാണ് കൂടുതൽ സമയം ചെലവഴിക്കുന്നതെന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

സോഷ്യൽ മീഡിയ ആപ്പുകളിൽ, കഴിഞ്ഞ വർഷം യുഎഇയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും ടിക് ടോക്കാണ്. ഫെ‍യ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് മെസഞ്ചർ, ടെലിഗ്രാം എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഫിനാൻസ് ആപ്പുകളിൽ, റ്റാബിയാണ് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ടത്.

ഡിജിറ്റൽ വാലറ്റ് ആപ്പ് ആയ ടാപ് ടാപ് സെൻറ്, സി ത്രീ പേ, മശ്‌രീഖ്‌ ഈജിപ്ത്, എഡിസിബി ഹയ്യാക്, എഡിസിബി, ഇ ആൻഡ്, ഇൻഷുറൻസ് ആപ്പ് ILOE, ബിനാൻസ്, ബി എൻ പി എൽ ആപ്പ് തമറ എന്നിവയാണ് ഡൗൺലോഡ് ചെയ്യപ്പെട്ട മറ്റ് ധനകാര്യ ആപ്പുകൾ.

2024-ൽ യുഎഇയിലും 15 പ്രധാന വിപണികളിലും ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഷോപ്പിംഗ് ആപ്പ് ചൈനീസ് ഇ-കൊമേഴ്‌സ് ആപ്പായ തെമുവാണ്.

ട്രെൻഡ്യോൾ, ഷെയിൻ, നൂൺ, ആമസോൺ എന്നിവ കഴിഞ്ഞ വർഷം ഷോപ്പിംഗ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട 5 ആപ്പുകളുടെ പട്ടികയിൽ ഇടം നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com