തിരൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ മുഹമ്മദ്‌ ബാവയുടെ മകൻ യാസിർ അറഫാത്ത്‌ (43) ആണ് മരിച്ചത്
Tirur native passes away in Oman
തിരൂർ സ്വദേശി ഒമാനിൽ അന്തരിച്ചു
Updated on

മസ്കറ്റ്: തിരൂർ പുറത്തൂർ മുട്ടനൂരിലെ ചെറച്ചൻ വീട്ടിൽ കളത്തിൽ മുഹമ്മദ്‌ ബാവയുടെ മകൻ യാസിർ അറഫാത്ത്‌ (43) ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഒമാൻ ബർക്ക സനാഇയ്യയിലെ ത്വയ്‌ബ ലോജിസ്റ്റിക്സ് സർവിസ് കാർഗോ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.

നെഞ്ചു വേദന അനുഭവപ്പെട്ട ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ആറു മാസം മുമ്പാണ് ഒമാനിൽ തിരിച്ചെത്തിയത്. മാതാവ്: ഖദീജ രാങ്ങാട്ടൂർ.

ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കൾ: ജദ്വ, ഐറ ( രണ്ടു പേരും പുറത്തൂർ ജിഎംഎൽപി സ്‌കൂൾ വിദ്യാർഥിനികൾ)

സഹോദരങ്ങൾ: അബ്ദുൽ അഹദ് (സോഫ്റ്റ്‌വെയർ എഞ്ചിനീയർ ചെന്നൈ), അബ്ദുന്നാഫി (ഫ്രീലാൻസ് സൊല്യൂഷൻസ് ആശുപത്രിപ്പടി), ഷമീമ, ജഷീമ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com