റാസൽ ഖൈമ മലനിരകളിൽ വിനോദ സഞ്ചാരി കുടുങ്ങി;രക്ഷപ്പെടുത്തി പൊലീസ്

നാൽപത് മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് സഞ്ചാരിയെ കണ്ടെത്തിയത്
Tourist trapped in Rasal Khaimah mountains, rescued by police
റാസൽ ഖൈമ മലനിരകളിൽ വിനോദ സഞ്ചാരി കുടുങ്ങി;രക്ഷപ്പെടുത്തി പൊലീസ്
Updated on

ദുബായ്: റാസൽ ഖൈമ മലനിരകളിൽ ശാരീരിക അവശത മൂലം കുടുങ്ങി പോയ സ്വദേശിയായ സാഹസിക വിനോദ സഞ്ചാരിയെ വ്യോമ മാർഗം രക്ഷപ്പെടുത്തി റാസൽ ഖൈമ പൊലീസ്. 3700 അടി ഉയരത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം കിട്ടിയ ഉടൻ തന്നെ ഹെലികോപ്റ്റർ അയച്ചതായി എയർ വിങ്ങ് വിഭാഗം തലവൻ മേജർ മുഹമ്മദ് അബ്ദുള്ള അൽ അവാധി പറഞ്ഞു.

നാൽപത് മിനിറ്റ് നീണ്ട അന്വേഷണത്തിനൊടുവിലാണ് സഞ്ചാരിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പർവത മേഖലകളിലേക്ക് സാഹസിക വിനോദത്തിന് പോകുന്നവർ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.