ദുബായിൽ സ്മാർട് നിരീക്ഷണ സംവിധാനം വഴി കണ്ടെത്തിയത് നാലരലക്ഷത്തോളം ഗതാഗത നിയമലംഘനങ്ങൾ

നവംബർ 13നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്
Nearly 450,000 traffic violations detected through smart surveillance system in Dubai

ദുബായിൽ സ്മാർട് നിരീക്ഷണ സംവിധാനം വഴി കണ്ടെത്തിയത് നാലരലക്ഷത്തോളം ഗതാഗത നിയമലംഘനങ്ങൾ

Updated on

ദുബായ്: ദുബായിലെ ടാക്സി, ആഢംബര വാഹന ഗതാഗത മേഖലകളിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഏർപ്പെടുത്തിയ സ്മാർട് നിരീക്ഷണ സംവിധാനം വഴി ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ 4,28,349 കേസുകൾ റജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു.

നവംബർ 13നാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം, 29,886 ലംഘനങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു. റജിസ്റ്റർ ചെയ്ത കേസുകളിൽ 3,127 എണ്ണം അമിതവേഗവും 652 എണ്ണം സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നതും 4,251 എണ്ണം ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com