

ഗതാഗത നിയമലംഘനം: 210 ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്
ദുബായ്: ട്രാഫിക് സുരക്ഷ നിയമങ്ങൾ ലംഘിച്ചതിന് 210 ഇരുചക്ര വാഹനങ്ങൾ ദുബായ് പൊലീസ് പിടികൂടി. 200 മോട്ടോർ സൈക്കിളുകളും 10 ഇ-സ്കൂട്ടറുകളുമാണ് പിടിച്ചെടുത്തത്. 271 പേർക്കെതിരേ നിയമനടപടി സ്വീകരിച്ചതായും ദുബായ് പൊലീസ് അറിയിച്ചു.
പിടികൂടിയ വാഹനങ്ങൾ വിട്ടുകിട്ടാൻ വൻ തുക പിഴ ചുമത്തുമെന്ന് ദുബായ് പൊലീസ് വ‍്യക്തമാക്കി. ദുബായ് അബുദാബി, ഷാർജ എമിറേറ്റുകളിൽ നാല് വരിയോ അതിന് കൂടുതലോ ഉള്ള റോഡുകളിലെ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽനിന്ന് ഇരുചക്ര വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. വേഗമേറിയ ലൈനുകൾ ഉപയോഗിക്കുന്നതുമൂലം അപകടങ്ങൾ വർധിച്ച സാഹചര്യത്തിലായിരുന്നു നടപടി.