അബുദാബിയിൽ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചു

നിയന്ത്രണം ഫെബ്രുവരി 28 വരെ.
two major roads in abu dhabi partially closed
അബുദാബിയിൽ രണ്ട് പ്രധാന റോഡുകൾ ഭാഗികമായി അടച്ചു
Updated on

അബുദാബി: അബുദാബി അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ സലാമ ബിന്‍റ് ബുട്ടി റോഡ് (ഇ 45) ഭാഗികമായി അടച്ചുവെന്ന് ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ (എഡി മൊബിലിറ്റി) അറിയിച്ചു. ഫെബ്രുവരി 28 വെള്ളിയാഴ്ച വരെയാണ് നിയന്ത്രണം.

അൽ ദഫ്‌റ മേഖലയിലെ മദീനത്ത് സായിദ് ഇൻഡസ്ട്രിയൽ ഏരിയയിലെ മക്തൂം അൽഫാൻദി അൽ മസ്‌റൂയി സ്ട്രീറ്റിൽ ഏപ്രിൽ 30 ബുധനാഴ്ച വരെ റോഡ് അടച്ചിടുമെന്ന് എഡി മൊബിലിറ്റി നേരത്തെ അറിയിച്ചിരുന്നു. നിയന്ത്രിത സമയങ്ങളിൽ ഹെവി ട്രക്കുകളുടെ ഡ്രൈവർമാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ബദൽ പാതകൾ :

അൽ ഗുവൈഫത്ത് റോഡിൽ നിന്നും മുസ്സഫ ഇൻഡസ്ട്രിയൽ ഏരിയയിൽ നിന്നും വരുന്നവർക്ക്-അൽ ഐൻ ട്രക്ക് റോഡ് ഇ30

ദുബായിൽ നിന്ന് വരുന്നവർക്ക്- അൽ ഫയ ട്രക്ക് റോഡ് ഇ 75

മുഹമ്മദ് ബിൻ റാഷിദ് സ്ട്രീറ്റിൽ നിന്നും സ്വീഹാൻ റോഡിൽ നിന്നും വരുന്നവർക്ക്- അൽ ഹഫാർ (അൽ അദ്‌ല)- അൽ ഫയ റോഡ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com