
ദുബായിൽ രണ്ട് പുതിയ യൂണിയൻ കോപ് ശാഖകൾ തുറക്കുന്നു
ദുബായ്: യൂണിയൻ കോപ് ദുബായ് എമിറേറ്റിൽ രണ്ട് പുതിയ ശാഖകൾ കൂടി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. അൽ ഖവാനീജ് 2, വാദി അൽ സഫ 7 എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ പ്രവർത്തനം തുടങ്ങുന്നതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, വിശാലമായ പാർക്കിങ് എന്നിവ ഓരോ ഔട്‍ലെറ്റിലുമുണ്ടാകും. മുഹമ്മദ് ബിൻ റാഷിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിനോട് ചേർന്നാണ് അൽ ഖവാനീജ് 2 വിലെ പുതിയ ശാഖ നിർമിക്കുന്നത്. 70,785.88 ചതുരശ്രയടിയിൽ നിർമിക്കുന്ന ഔട്ട് ലെറ്റിൽ ഹൈപ്പർമാർക്കറ്റ്, നഴ്സറി, വിവിധ റീട്ടെയ്ൽ ഔട്ട്ലെറ്റുകൾ, 87 ഔട്ട്ഡോർ പാർക്കിങ് സ്പേസുകൾ എന്നിവ ഉണ്ടാകുമെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
റുകാൻ കമ്മ്യൂണിറ്റിയുടെ ഉള്ളിലുള്ള രണ്ടാമത്തെ ശാഖ 19,892 ചതുരശ്രയടിയിലാണ് നിർമിക്കുന്നത്. പുതിയ രണ്ട് ശാഖകൾ ഉടൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഇതോടെ യൂണിയൻ കോപ് ശാഖകളുടെ എണ്ണം 30 ആയി വർദ്ധിക്കും.