ദുബായിൽ രണ്ടിടത്ത് ന​ഗ​ര​വി​ക​സ​ന പദ്ധതികൾ നടപ്പാക്കുന്നു

പ​ദ്ധ​തി​ക​ൾ​ക്ക് ഷെയ്ഖ് ​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂം ​ അം​ഗീ​കാ​രം ന​ൽ​കി
two urban development project announced dubai govt

ദുബായിൽ രണ്ടിടത്ത് ന​ഗ​ര​വി​ക​സ​ന പദ്ധതികൾ

Updated on

ദുബായ്: ദുബായിൽ പു​തു​താ​യി ര​ണ്ട്​ താ​മ​സ​മേ​ഖ​ല​ക​ളി​ൽ​ കൂ​ടി വി​ക​സ​ന പ​ദ്ധ​തി​ക​ൾ നടപ്പാക്കുന്നു. മ​ദീ​ന​ത്ത്​ ല​ത്തീ​ഫ, അ​ൽ യ​ലാ​യി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ന​ഗ​ര​വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ക. ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 152 പു​തി​യ പാ​ർ​ക്കു​ക​ളും 33 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ സൈ​ക്ലി​ങ്​ ട്രാ​ക്കു​ക​ളും നി​ർ​മി​ക്കും. ക​മ്യൂ​ണി​റ്റി മ​ജ്​​ലി​സ്, വി​വാ​ഹ ഹാ​ളു​ക​ൾ, വ്യ​ത്യ​സ്ത വി​നോ​ദ​പ​രി​പാ​ടി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യും ഇതിൽ ഉ​ൾ​പ്പെ​ടും.

എ​മി​റേ​റ്റ്​​സ്​ ട​വ​റി​ൽ ന​ട​ന്ന എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ യോഗത്തിൽ ദുബായ് കി​രീ​ടാ​വ​കാ​ശി​യും യുഎഇ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ഷെയ്ഖ് ​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അൽ മ​ക്​​തൂം പ​ദ്ധ​തി​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി.

മ​ദീ​ന​ത്ത്​ ല​ത്തീ​ഫ​യി​ൽ 77 പാ​ർ​ക്കു​ക​ളും അ​ൽ യ​ലാ​യി​സ്​​ മേ​ഖ​ല​യി​ൽ 75 പാ​ർ​ക്കു​ക​ളു​മാ​ണ്​ നി​ർ​മി​ക്കു​ക. ര​ണ്ടി​ട​ത്തു​മാ​യി 33 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കാ​ൽ​ന​ട, സൈ​ക്ലി​ങ്​ പാ​ത​ക​ളും വി​ക​സി​പ്പി​ക്കും. മ​ദീ​ന​ത്ത്​ ല​ത്തീ​ഫ മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം 11 ശ​ത​മാ​നം പ്ര​ദേ​ശം ഹ​രി​ത ഇ​ട​ങ്ങ​ൾ​ക്കും തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ൾ​ക്കു​മാ​യി നീ​ക്കി​വെ​ക്കും. 12 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ ഇ​വി​ടെ സൈ​ക്ലി​ങ്​ പാ​ത നി​ർ​മി​ക്കു​ക. 77 പാ​ർ​ക്കു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഇ​തി​ന്‍റെ രൂ​പ​ക​ൽ​പ​ന.

കൂ​ടാ​തെ സ്കൂ​ളു​ക​ൾ, ന​ഴ്​​സ​റി​ക​ൾ, പ​ള്ളി​ക​ൾ, ക്ലി​നി​ക്കു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ സ​മ​ഗ്ര​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കും. 3000 ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ ഒ​രു​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ 18,500 റ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ളി​ലാ​യി 141,000 പേ​ർ​ക്ക്​ പ്ര​യോ​ജ​നം ചെ​യ്യും. അ​ൽ യ​ലാ​യി​സ്​ മേ​ഖ​ല​യി​ൽ 1,108 ഹെ​ക്ട​റി​ലാ​ണ്​ വി​ക​സ​ന ​പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 8,000 റ​സി​ഡ​ൻ​ഷ്യ​ൽ യൂ​നി​റ്റു​ക​ളി​ലാ​യി 66,000 പേ​ർ​ക്ക്​ പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com