ഷാർജയിൽ രണ്ട് വയസുകാരൻ മരിച്ച സംഭവം: ഇന്ത്യൻ ദമ്പതികൾക്ക് ജാമ്യം

ഗോവണിപ്പടിയിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ച കേസിൽ അയൽവാസികളായ ഇന്ത്യൻ ദമ്പതികളെ കസ്റ്റഡിയിൽ എടുത്ത ശേഷം ജാമ്യത്തിൽ വിട്ടു
Sharjah toddler fall death, Indian couple granted bail

അയൽവാസികളായ കുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

file
Updated on

ഷാർജ: ഷാർജയിലെ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ മൂന്നാം നിലയിലെ ഗോവണിപ്പടിയിൽ നിന്ന് വീണ് രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന അയൽവാസികളായ ഇന്ത്യൻ ദമ്പതികൾക്ക് ജാമ്യം ലഭിച്ചു. കേസിൽ പൊലീസിന്‍റെ വിശദമായ അന്വേഷണം തുടരുകയാണ്.

അപകടത്തിന് ഇരയായ കുട്ടി, സംഭവം നടക്കുന്നതിന് തൊട്ടുമുൻപ് അയലത്തെ കുട്ടികൾക്കൊപ്പം കളിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. യുഎഇ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പ്രവൃത്തികൾക്ക് മാതാപിതാക്കൾക്കാണ് ഉത്തരവാദിത്വം എന്നതിനാലാണ് അവരെ കസ്റ്റഡിയിലെടുത്തത്.

ഇവരുടെ 11 വയസിൽ താഴെ പ്രായമുള്ള പെൺകുട്ടികൾ നിലവിൽ ഷാർജ ശിശുസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്.

ഫ്ലാറ്റുകളിലെ പൊതു ഇടങ്ങളിലും ബാൽക്കണികളിലും കുട്ടികളെ ഒറ്റയ്ക്ക് വിടരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

logo
Metro Vaartha
www.metrovaartha.com