പുതിയ മാധ്യമ സംവിധാനം: ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചും യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം നൽകുന്നതിന്‍റെ ഭാഗമായിട്ടാണ് ശിൽപ്പശാല നടത്തിയത്
മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചും യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം നൽകുന്നതിന്‍റെ ഭാഗമായിട്ടാണ് ശിൽപ്പശാല നടത്തിയത്

പുതിയ മാധ്യമ സംവിധാനം: ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

Updated on

ദുബായ്: യുഎഇ മീഡിയാ കൗൺസിലുമായി സഹകരിച്ച് രാജ്യത്തെ പുതിയ മാധ്യമ സംവിധാനത്തെക്കുറിച്ച് ദുബായ് ഇമിഗ്രേഷൻ ബോധവത്കരണ ശിൽപ്പശാല നടത്തി. മാധ്യമപ്രവർത്തനങ്ങളെക്കുറിച്ചും യുഎഇ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിനെക്കുറിച്ചുള്ള അവബോധം നൽകുന്നതിന്‍റെ ഭാഗമായിട്ടാണ് ശിൽപ്പശാല നടത്തിയത്.

ചടങ്ങിൽ ജിഡിആർഎഫ്എ - ദുബായ് ഡയറക്റ്റർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി,ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്‍റർ സിഇഒ അബ്ദുള്ള ബിൻ ദൽമൂക്ക്, യുഎഇ മീഡിയ കൗൺസിലിന്‍റെ ഉന്നത പ്രതിനിധികൾ,എമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റിലെ ഉന്നത ഉദ്യോഗസ്ഥർ , ജീവനക്കാർ അടക്കം നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.

വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് മുമ്പ് അവയുടെ കൃത്യത ഉറപ്പാക്കേണ്ടത് ഏറ്റവും സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

പുതിയ മാധ്യമ സംവിധാനത്തെക്കുറിച്ച് യുഎഇ മീഡിയാ കൗൺസിലുമായി സഹകരിച്ച് ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സർക്കാർ സ്ഥാപനം ജി ഡി ആർ എഫ് ദുബായ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യുഎഇ മീഡിയാ കൗൺസിലിലെ സ്ട്രാറ്റജി ആൻഡ് മീഡിയാ പോളിസി സെക്ടർ എക്സിക്യൂട്ടീവ് ഡയറക്റ്റർ മൈത അൽ സുവൈദി പുതിയ നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com