യുഎഇയിലെ ആദ്യ ഡിസ്‌കൗണ്ട് ഫാർമസി- 'ഫാർമസി ഫോർ ലെസി'ന് തുടക്കമായി

ദുബായ് ഔട്ട്‌ലെറ്റ് മാളിലാണ് നവീന ആശയത്തോടെയുള്ള പുതിയ ഫാർമസി പ്രവർത്തനം തുടങ്ങിയത്
UAE's first discount pharmacy - 'Pharmacy for Less' launched
യുഎഇയിലെ ആദ്യ ഡിസ്‌കൗണ്ട് ഫാർമസി- 'ഫാർമസി ഫോർ ലെസി'ന് തുടക്കമായി
Updated on

ദുബായ്: മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഫാർമസി റീട്ടെയിൽ ശൃംഖലയായ ലൈഫ് ഫാർമസി യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് ഫാർമസിയായ ഫാർമസി ഫോർ ലെസിന് തുടക്കം കുറിച്ചു. ദുബായ് ഔട്ട്‌ലെറ്റ് മാളിലാണ് നവീന ആശയത്തോടെയുള്ള പുതിയ ഫാർമസി പ്രവർത്തനം തുടങ്ങിയത്. എല്ലാ ഉത്പന്നങ്ങൾക്കും വർഷം മുഴുവനും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ഫാർമസി ആശയം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ യുഎഇയിൽ 25 ഡിസ്കൗണ്ട് ഫാർമസി സ്റ്റോറുകളുടെ ഒരു ശൃംഖല സ്‌ഥാപിക്കുമെന്ന് ലൈഫ് ഹെൽത്ത് കെയർ ഗ്രൂപ്പിന്‍റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ നാസർ പറഞ്ഞു.

500-ലേറെ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള 30,000-ലേറെ ഉത്പന്നങ്ങൾക്ക് വർഷം മുഴുവനും 25 മുതൽ 35 ശതമാനം വരെ ക്യുമുലേറ്റീവ് കുറവ് നൽകുമെന്നും അദേഹം വ്യക്തമാക്കി. 8,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ കഴിഞ്ഞ ദിവസം ഉദ്‌ഘാടനം ചെയ്തു. അത്യന്താപേക്ഷിതമായ ആരോഗ്യ ഉത്പന്നങ്ങൾ സാമ്പത്തിക പരിമിതികളുള്ളവർക്ക് ലഭ്യമാകുമെന്ന കാര്യം ഉറപ്പാക്കുമെന്ന് ലൈഫ് ഹെൽത്ത്‌കെയർ ഗ്രൂപ്പ് സിഇഒ ജോബിലാൽ. എം.വാവച്ചൻ പറഞ്ഞു.

മരുന്നുകൾ, വിറ്റാമിനുകൾ, സപ്ലിമെന്‍റുകൾ, ചർമസംരക്ഷണം, സൗന്ദര്യം, കായിക പോഷണം, അമ്മയ്ക്കും കുഞ്ഞിനും പരിചരണം എന്നിവയുൾപ്പെടെയുള്ള ആരോഗ്യ ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഫാർമസി ഒരുക്കിയിട്ടുള്ളത്. അതേസമയം രോഗ നിയന്ത്രണ ഉൽപന്നങ്ങളുടെ കാര്യത്തിൽ യുഎഇ ആരോഗ്യ വിഭാഗം നിശ്ചയിച്ചിട്ടുള്ള വിലനിർണയ നിയന്ത്രണങ്ങൾ പാലിക്കും.

മധ്യപൂർവദേശത്ത് എല്ലായിടത്തും 490-ലേറെ ഫാർമസികൾ, ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റോറുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവയുള്ള ഗ്രൂപ്പാണ് ലൈഫ് ഫാർമസിയുടേത്.

Trending

No stories found.

Latest News

No stories found.