കയറ്റുമതിയിൽ നേട്ടം കൈവരിച്ച് യുഎഇ; ആഗോളതലത്തിൽ ഒൻപതാം സ്ഥാനം

ലോകത്തെ സേവന കയറ്റുമതിയിൽ 2 ശതമാനവും സേവന ഇറക്കുമതിയിൽ 1.4 ശതമാനവും യുഎഇയുടെ വിഹിതമാണ്.
UAE achieves export milestone; ranks ninth globally

കയറ്റുമതിയിൽ നേട്ടം കൈവരിച്ച് യുഎഇ; ആഗോളതലത്തിൽ നേടിയത് ഒൻപതാം സ്ഥാനം

Updated on

ദുബായ്: ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്ന് എന്ന ചരിത്ര നേട്ടം കൈവരിച്ച്​ യുഎഇ ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ യുഎഇ ആഗോള ചരക്ക് കയറ്റുമതിയിൽ ഒമ്പതാം സ്ഥാനവും ഇറക്കുമതിയിൽ 13ാം സ്ഥാനവുമാണ്​ നേടിയിരിക്കുന്നത്​.

റിപ്പോർട്ട് പ്രകാരം യു.എ.ഇയുടെ ചരക്ക് വ്യാപാരത്തിന്‍റെ മൂല്യം 4.9 ലക്ഷം കോടി ദിർഹത്തിലെത്തി. സേവന വ്യാപാരം 2025ൽ ആദ്യമായി ലക്ഷംകോടി കടന്ന്​ 1.14 ലക്ഷം കോടിയായി ഉയർന്നു. ആഗോള ചരക്ക് കയറ്റുമതിയിൽ യുഎഇയുടെ പങ്ക് 3.3 ശതമാനവും ചരക്ക് ഇറക്കുമതിയിൽ 2.8 ശതമാനവും ആണ്. ലോകത്തെ സേവന കയറ്റുമതിയിൽ 2 ശതമാനവും സേവന ഇറക്കുമതിയിൽ 1.4 ശതമാനവും യുഎഇയുടെ വിഹിതമാണ്.

നിലവിൽ ഡിജിറ്റൽ സേവന മേഖലയിൽ യുഎഇ 25ാം സ്ഥാനത്തെത്തിയിട്ടുണ്ട്​. ഇതിന്‍റെ കയറ്റുമതി മൂല്യം 33 ശതകോടി ഡോളറാണ്. എന്നാൽ മേഖലയിലെ സംഘർഷങ്ങൾ കാരണം ആഗോള വ്യാപാര വളർച്ച 2026ൽ കുറയാൻ സാധ്യതയുണ്ടെന്ന്​ റിപ്പോർട്ട്​ മുന്നറിയിപ്പ്​ നൽകുന്നു​ണ്ട്​. 2025ൽ 4.6 ശതമാനമായിരുന്ന ചരക്ക് വ്യാപാര വളർച്ച 2026ൽ 1.9 ശതമാനമായി താഴാനും 2027ൽ 2.6 ശതമാനമായി ഉയരാനുമാണ്​ സാധ്യത കാണുന്നത്​.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com