ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ

ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സുപ്രീം സ്പേസ് കൗൺസിൽ രൂപവത്കരിക്കാനൊരുങ്ങി യുഎഇ മന്ത്രിസഭ
UAE aims to make a huge leap in space
ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ
Updated on

ദുബായ്: ബഹിരാകാശ രംഗത്ത് വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് യുഎഇ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സുപ്രീം സ്പേസ് കൗൺസിൽ രൂപവത്കരിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് കൗൺസിൽ ചെയർമാൻ.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

കൗൺസിലിന്‍റെ പ്രധാന ചുമതലകൾ

  • ബഹിരാകാശ സുരക്ഷാ നയം രൂപവത്കരിക്കുക

  • പൊതു-സ്വകാര്യ മേഖലയിലെ ബഹിരാകാശ രംഗത്തെ നിക്ഷേപം ഏറ്റെടുക്കൽ എന്നിവ സംബന്ധിച്ച് മുൻഗണന നിശ്ചയിക്കൽ.

  • അന്തർദേശീയ സഹകരണത്തോടെ ബഹിരാകാശ സുരക്ഷ ഉറപ്പുവരുത്തുക.

  • ഈ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കുക.

  • മറ്റ് വകുപ്പുകളുമായി ചേർന്ന് നിയമ നിർമാണം, തന്ത്രം, ദേശിയ പരിപാടികൾ എന്നിവ ഏകോപിപ്പിക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com